
അഭിനേതാവ്, നിർമ്മാതാവ്, ടെലിവിഷൻ അവതാരകന്, ആക്ടിവിസ്റ്റ് എന്നീ മേഖലകളിൽ എല്ലാം മികവ് തെളിയിച്ച താരമാണ് പ്രകാശ് രാജ്. തമിഴ് മലയാളം തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച പ്രകാശ് രാജ് ഏവർക്കും പ്രിയങ്കരനായ നടനാണ്. ഇന്ന് നടന്റെ 56-ാം ജന്മദിനമാണ്. നിരവധി പേരാണ് പ്രകാശ് രാജിന് സോഷ്യൽ മീഡിയയിലൂടെ ആശംസയുമായി എത്തിയത്.
1965 മാർച്ച് 26 ന് ബംഗളൂരുവിലാണ് പ്രകാശ് രാജ് ജനിച്ചത്. കന്നഡ സ്റ്റേജ് ഷോകളിലും സീരിയലികളിലുമായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറിലെ ബിഗ് ബ്രേക്ക് കന്നഡ ചിത്രമായ ‘ഹരാകേയ കുരി’യാണ്. 1994 ൽ കെ.ബാലചന്ദറിന്റെ ഡ്യുയറ്റ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.’ഖാക്കി’ എന്ന ചിത്രത്തിലൂടെ 2004 ൽ പ്രകാശ് രാജ് ബോളിവുഡിലും അരങ്ങേറി.
അഞ്ച് ദേശീയ അവാർഡുകൾ, എട്ട് തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ ഉൾപ്പെടെ എണ്ണമറ്റ പുരസ്കാരങ്ങളാണ് ഇതിനോടകം താരം സ്വന്തമാക്കിയിട്ടുള്ളത്.
Post Your Comments