യേശു ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന ’12 ശിഷ്യന്മാർ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന ചിത്രം, അരവിന്ദൻ ,അഗരം ,വന്ദേമാതരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജൻ തുളസിംഗമാണ് സിനിമ സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ രണ്ടര വർഷമായി ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് വർക്കുകൾ നടക്കുകയായിരുന്നു. മലയാളം കൂടാതെ, മറ്റ് ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷിലും നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇരുപത്തിയേഴ് രാജ്യങ്ങളിലാണ് നടക്കുക. ക്രിസ്തുവിൻ്റെ കാലഘട്ടം അവതരിപ്പിക്കാൻ കൂറ്റൻ സെറ്റുകൾ തയ്യാറാക്കുകയാണെന്ന് നിർമ്മാതാവ് അൽത്താഫ് പറഞ്ഞു. ക്രിസ്തുവിൻ്റെ ദർശനങ്ങളോട് കൂടുതൽ ആഭിമുഖ്യം ഉള്ളതുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണത്തിന് തയ്യാറായതെന്ന് അൽത്താഫ് പറയുന്നു.
12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഈ ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തർ പറയുന്നു. നെറ്റ് ഫ്ലിക്സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാരെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സാഹിദ് അഹമ്മദ് ജാവൻ, ക്യാമറ – സുകുമാർ എം, സംഗീതം -ഡി ഇമ്മാൻ, പ്രൊഡക്ഷൻ ഡിസൈനർ -ടി മുത്തുരാജ്, പി.ആർ.ഒ- അയ്മനം സാജൻ
Post Your Comments