GeneralLatest NewsMollywoodNEWS

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും, രാഷ്ട്രീയ നിലപാട് പറയുന്നത് കൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടില്ല ; സണ്ണി വെയ്ൻ

കേരളത്തിൽ ഉറപ്പായും തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയ്ൻ

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ സണ്ണി വെയ്ൻ. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ എന്നും,  കേരളത്തിൽ ഉറപ്പായും തുടർ ഭരണമുണ്ടാകുമെന്നും സണ്ണി വെയ്ൻ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും താരം പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി വെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് സണ്ണി വെയിൻ പറഞ്ഞു.

അതേസമയം, സണ്ണി വെയ്നും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തുന്ന ചതുർമുഖം ഏപ്രിൽ എട്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യും.ലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

shortlink

Related Articles

Post Your Comments


Back to top button