
മകൻ അനി ഐ.വി.ശശി ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് സിനിമ എല്ലാവരും കാണണമെന്ന അഭ്യർത്ഥനയുമായി സീമ. ശശിയേട്ടനും എനിക്കും നൽകിയതുപോലെ മകനും എല്ലാ പിന്തുണയും നൽകണമെന്ന് സോഷ്യൽ മീഡിയയിലൂടെ സീമ അഭ്യർത്ഥിച്ചു
‘നിന്നില നിന്നില’ എന്ന തെലുങ്ക് സിനിമയാണ് അനി സംവിധാനം ചെയ്യുന്നത്. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.
”10 കൊല്ലമായി പ്രിയദർശന്റെ കൂടെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു അനി. ഇപ്പോൾ സ്വതന്ത്രമായി ഒരു സിനിമ ചെയ്തു. ‘നിന്നില നിന്നില’ എന്ന തെലുങ്ക് സിനിമയാണ് ചെയ്തത്. ഞാനും പ്രിയദർശനും നാസർ സാറുമൊക്കെ സിനിമ കണ്ടു. ഞങ്ങൾക്കൊക്കെ ഇഷ്ടമായി. മകനിൽ അഭിമാനം തോന്നുന്നുവെന്നാണ് നാസർ സാർ പറഞ്ഞത്. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം. ശശിയേട്ടനും എനിക്കും നൽകിയതുപോലെ അവനെയും പിന്തുണയ്ക്കണം,” സീമ പറഞ്ഞു.
https://www.instagram.com/tv/CM1sDgkDFwe/?utm_source=ig_web_copy_link
ചിത്രത്തിൽ നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. നാസർ, സത്യ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ അനി ഐ.വി.ശശിയുടേതാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം.
Post Your Comments