CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

മോഹൻലാലിൻറെ ‘ബറോസിൽ’ ഉണ്ടാകുമോ ? മറുപടിയുമായി പ്രതാപ് പോത്തൻ

ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നാണ് ചിത്രമാണ് ‘ബറോസ്’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ മാസം 31ന് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്ന് മോഹൻലാൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു മലയാളി താരത്തെ കുറിച്ചുള്ള വിവരമാണ് ചർച്ചയാകുന്നത്. സം‌വിധായകനും രചയിതാവും അഭിനേതാവും നിർമ്മാതാവുമൊക്കെയായ പ്രതാപ് പോത്തനും ചിത്രത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രതാപ് പോത്തൻ തന്നെയാണ് സിനിമയിൽ ഉണ്ടാകുമെന്ന സൂചനകൾ നൽകിയത്. ചിത്രത്തിൻ്റെ ചടങ്ങിനിടെ പൃഥ്വിരാജ് പകർത്തിയ ചിത്രം പങ്കുവെച്ചപ്പോൾ കമൻ്റ് ബോക്സിൽ ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർ സിനിമയിലുണ്ടോ എന്നായിരുന്നു ആരാധകൻ്റെ ചോദ്യം. ഇതിനു മറുപടിയായി പ്രതാപ് പോത്തൻ കുറിച്ചിരിക്കുന്നത് ‘ഇതുവരെയുള്ള എൻ്റെ അറിവു വെച്ച് താനുണ്ട്’ എന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button