Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralKollywoodLatest NewsNEWS

തമിഴ് നടനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന്

കാതൽ എന്ന ഹിറ്റ് ചിത്രത്തിൽ അഭിനയിച്ച നടന് പിന്നീട് അവസരങ്ങൾ ലഭിച്ചിരുന്നില്ല

തമിഴ് നടൻ വിരുത്ചഗകാന്തിനെ ചെന്നൈയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വിരുത്ചഗകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഭരത്, സന്ധ്യ എന്നിവർ ഒന്നിച്ചഭിനയിച്ച കാതൽ എന്ന ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് നടന് സിനിമകളിൽ അവസരങ്ങൾ ലഭിച്ചില്ല.

ഇതിനിടയിൽ വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളും മരിച്ചു. ഇതോടെ കടുത്ത ഒറ്റപ്പെടലിലും വിഷാദത്തിലുമായിരുന്നു വിരുത്ചഗകാന്ത്. മാതാപിതാക്കളുടെ മരണത്തോടെ വിരുത്ചഗകാന്തിന്റെ മാനസികനില തകർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. അമ്പലങ്ങളിലും ഓട്ടോറിക്ഷകളിലുമായിരുന്നു വിരുത്ചഗകാന്ത് രാത്രി ഉറങ്ങിയിരുന്നത്. മരിച്ച നിലയിൽ കണ്ടെത്തുമ്പോഴും ഓട്ടോറിക്ഷയിലായിരുന്നു. ഉറക്കത്തിനിടയിൽ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം

2004 ലാണ് ഭരതും സന്ധ്യയും പ്രധാനവേഷത്തിലെത്തിയ കാതൽ പുറത്തിറങ്ങുന്നത്. സിനിമാ മോഹിയായ കഥാപാത്രത്തെയാണ് വിരുത്ചഗകാന്ത് അവതരിപ്പിച്ചത്.

shortlink

Post Your Comments


Back to top button