ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദുഗ്ഗുപതി. അവിസ്മരണീയമായ അഭിനയത്തിലൂടെ പ്രേഷകമാനസിൽ ഇടംപിടിച്ച താരം യഥാർത്ഥ ജീവിതത്തിലും ഒരു യോദ്ധാവാണ്.
ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റാണ ദഗ്ഗുപതി ഇപ്പോൾ. സമാന്ത അവതാരകയായെത്തുന്ന സ്റ്റാര്‍ ജാം എന്ന ഷോയിലാണ് മരണത്തിനും ജീവിതത്തിനുമിടയിലുള്ള തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് റാണ വെളിപ്പെടുത്തിയത്.
റാണ ദഗ്ഗുപതിയുടെ വാക്കുകൾ
”ജീവിതം വളരെ വേഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് പോസ് ബട്ടന്‍ അമര്‍ന്നു. ബിപി കൂടി, ഹൃദയ സംബന്ധമായ രോഗം വന്നു, വൃക്കകള്‍ തകരാറിലായി. എഴുപത് ശതമാനം ഹൃദയാഘാതം, അല്ലെങ്കില്‍ രക്തശ്രാവത്തിനുള്ള സാധ്യത ഉണ്ടായിരുന്നു. മരണത്തിന് മുപ്പത് ശതമാനം സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ജീവിതത്തിലെ ആ ഇരുണ്ട നാളുകളില്‍ സിനിമയാണ് എനിയ്ക്ക് ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്. ഹാത്തി മേരെ സാത്തി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാന്‍. എന്റെ ആരോഗ്യം തിരിച്ചു പിടിയ്ക്കും വരെ സംവിധായകന്‍ പ്രഭു സോളമന്‍ കാത്തിരുന്നു. സുഖം പ്രാപിയ്ക്കാന്‍ സമയം തന്നു.
പ്രശ്‌നങ്ങളെ മറികടന്ന്, നായകനായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ എന്റെ സിനിമകള്‍ എന്നെ പഠിപ്പിച്ചു. പ്രഭു സാറിനോടുള്ള സ്‌നേഹവും നന്ദിയും പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഷൂട്ടിങ് സെറ്റിലെത്തിയപ്പോള്‍ പെട്ടന്ന് സുഖം പ്രാപിയ്ക്കാന്‍ സിനിമകള്‍ സഹായിച്ചു. അതാണ് റീല്‍ ലോകത്തിന്റെ രസം”- റാണ ദഗ്ഗുപതി പറഞ്ഞു.
Post Your Comments