വിവാഹ ജീവിതത്തിലെ തന്റെ കാഴ്ചപാടുകളെക്കുറിച്ച് തുറന്നു പറഞ്ഞു നടി സീമ. മകള്‍ കല്യാണം കഴിച്ച സമയത്ത് താന്‍ നല്കിയ ഉപദേശത്തെക്കുറിച്ചും സീമ പറയുന്നു. ആണായാലും, പെണ്ണായാലും ഈഗോ ബാധിച്ച് ഭരണം തുടങ്ങിയാല്‍ ലൈഫ് താളം തെറ്റുമെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സീമ പറയുന്നു. സെറ്റില്‍ വളരെ എനര്‍ജറ്റിക്കായ ഐവി ശശി എന്ന സംവിധായകന് സ്വകാര്യ ജീവിതത്തില്‍ വളരെ നിശബ്ദനായിരുന്നുവെന്നും ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു.
സീമയുടെ വാക്കുകള്‍
“വിവാഹ ജിവിതത്തില്‍ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മകള്‍ വിവാഹ സമയത്ത് ഞാന്‍ പറഞ്ഞു കൊടുത്തത്, ‘ഭര്‍ത്താവാണ് നിന്റെ ലോകം ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്തു അങ്ങ് പോകണം’ എന്നായിരുന്നു. ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ടു പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്നമാണ്. ഞാനും ശശിയേട്ടനും തമ്മിലുള്ള ദാമ്പത്യ ജീവിതം രസമായിരുന്നു. ശശിയേട്ടന് ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന് വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടയില്‍ വിഷയമാകാറില്ലായിരുന്നു”. സീമ പറയുന്നു.
Post Your Comments