GeneralLatest NewsMollywoodNEWSSongsVideos

ഹൃദയത്തിൽ തുളച്ചുകയറുന്ന വരികൾ; ”വെള്ളാരംകുന്നിലെ വെള്ളിമീനുകൾ” ചിത്രത്തിലെ മനോഹര ഗാനം

അന്തരിച്ച സംഗീത സംവിധായകൻ എം കെ അർജ്ജുൻ സംഗീതം നൽകിയ അവസാന ചിത്രം കൂടിയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്‍റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷത്തിന്റെ ആവിഷ്കാരവുമായി വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എത്തുന്നു.

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ  വിനോദ്   കൊമ്മേരി,  മുരളി പിള്ള എന്നിവർ നിർമ്മിച്ച്, മലയാളത്തിന്റെ പ്രിയതാരങ്ങളായ ശാന്തി കൃഷ്ണയും ഭഗത് മാനുവലും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കുമാർ നന്ദയാണ്. ഇതിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി.

ക്രിസ്ത്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ  ‘കൈ തൊഴുന്നേ.. ”എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ സുഗുണൻ ചൂർണ്ണിക്കരയുടേതാണ്. എസ് ആർ റാം സംഗീതം നിർവഹിച്ച മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ആവണി സത്യൻ ആണ്.

അന്തരിച്ച സംഗീത സംവിധായകൻ എം കെ അർജ്ജുൻ സംഗീതം നൽകിയ അവസാന ചിത്രം കൂടിയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ. രാജീവ് ആലുങ്കൽ രചിച്ച ഗാനങ്ങൾക്കാണ് എം.കെ.അർജുനൻ സംഗീതം പകർന്നിരിക്കുന്നത്. വ്യത്യസ്തവും മനോഹരവുമായ ആറുഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ, ജീവൻ കഴകൂട്ടം, ബാലു ബാലൻ, ബിജുലാൽ, അഞ്ജു നായർ, റോഷ്നി മധു, കുട്ട്യേടത്തി വിലാസിനി, അപർണ്ണ, രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ബാനർ എ ജി എസ് മൂവി മേക്കേഴ്സ്, രചന, സംവിധാനം കുമാർ നന്ദ, നിർമ്മാണം വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ, ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം വിധുപ്രതാപ്, കൊല്ലം അഭിജിത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത് കല്ലിയൂർ, കല ജമാൽ ഫന്നൻ, രാജേഷ്, ചമയം പുനലൂർ രവി, വസ്ത്രാലങ്കാരം നാഗരാജ്, വിഷ്വൽ എഫക്ട്സ് സുരേഷ്, കോറിയോഗ്രാഫി മനോജ്, ത്രിൽസ് ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം രാജീവ് ശിവ, കളറിംഗ് എം മഹാദേവൻ, സ്‌റ്റുഡിയോ ചിത്രാഞ്ജലി, വി എഫ് എക്സ് ടീം ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ സുരേഷ് കീർത്തി, സ്‌റ്റിൽസ് ഷാലു പേയാട്, പി ആർ ഓ അജയ് തുണ്ടത്തിൽ എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button