അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. തുടർന്ന് അങ്ങോട്ടുള്ള കരിയറിലെ ഉയർച്ചയും പരാജയങ്ങളും ധൈര്യ പൂർവം നേരിട്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ചാക്കോച്ചൻ. തുടർ പരാജയങ്ങളെ തുടർന്ന് ഇടവേള എടുത്ത താരം പിന്നീട് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.
2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന താരം. 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടി.
2011 ഇനു ശേഷം നിരവധി ഭാഗ്യങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയത്. ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകൾ താരത്തിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചു. 2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ത്രില്ലര്‍ ചിത്രം ഗംഭീര വിജയം നേടി. ചാക്കോച്ചന്റെ ആദ്യ അമ്പത് കോടി ചിത്രമായും സിനിമ മാറി. മോഹൻകുമാർ ഫാൻസ് ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അണിയറയിൽ നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി ഒരുങ്ങുന്നത്.
Post Your Comments