കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. ‘ഒറ്റ്’ എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുക.
https://www.instagram.com/p/CMynK4ssASZ/?utm_source=ig_web_copy_link
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സജീവ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments