11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി നടൻ ധനുഷ്. പുരസ്കാരത്തോടൊപ്പം മറ്റൊരു പ്രത്യേകത എന്തെന്നാൽ രണ്ടു അംഗീകാരങ്ങളും ധനുഷിന് സംവിധായകൻ വെട്രിമാരന്റെ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ലഭിച്ചത് എന്നതാണ് .
2010 ലാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത ‘ആടുകളം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യ പുരസ്‌കാരം ധനുഷിന് ലഭിക്കുന്നത്. അതേപോലെ വീണ്ടും ദേശീയ പുരസ്‌കാരം തേടിയെത്തിയത് മറ്റൊരു വെട്രിമാരന്‍ ചിത്രമായ ‘അസുരനിലും’.
മധ്യവയ്സകനും യുവാവും കൗമരകക്കാരനുമായുള്ള ശിവസാമിയായി അസുരനിലെ ധനുഷിന്റെ പകര്‍ന്നാട്ടം വിസ്മയിപ്പിക്കുന്നതായിരുന്നു. മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടിട്ടും ആയുധമെടുക്കാന്‍ ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന ശിവസാമി സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും പലപ്പോഴും അപഹാസ്യനായിത്തീരുന്നു. എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലും സ്വന്തം കുടുംബത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസാമി എന്ന കഥാപാത്രത്തോട് ധനുഷ് പൂർണമായി നീതി പുലർത്തിയിരുന്നു.
2010 ല്‍ നടന്‍ സലിം കുമാറിനൊപ്പമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് പങ്കിട്ടത്. അതേപോലെ തന്നെ 2021 ല്‍ എത്തിയപ്പോള്‍ മനോജ് ബാജ്‌പേയിക്കൊപ്പവും പുരസ്‌കാരം പങ്കിടുകയുണ്ടായി. ധനുഷിന് ഇത് നാലാമത്തെ ദേശീയ പുരസ്‌കാരമാണ്. രണ്ട് പുരസ്‌കാരങ്ങള്‍ നിര്‍മാതാവ് എന്ന നിലയിലായിരുന്നു. 2014 ല്‍ കാക്കമുട്ടൈ എന്ന ചിത്രത്തിനും 2015 ല്‍ വെട്രിമാരന്റെ തന്നെ വിസാരണൈയ്ക്കുമായിരുന്നു പുരസ്‌കാരം.
Post Your Comments