CinemaGeneralLatest NewsMollywoodNEWS

സിനിമ തരുന്ന സന്തോഷം നാട മുറിക്കുമ്പോള്‍ കിട്ടില്ല: നിലപാട് വ്യക്തമാക്കി നിഖില വിമല്‍

'പ്രീസ്റ്റ്' ഒരു സൂപ്പര്‍താര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നും

‘പ്രീസ്റ്റ്’ എന്ന സിനിമയില്‍ ‘ജെസ്സി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നിഖില വിമല്‍ എന്ന നായിക നടി ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയാണ്.

സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞാല്‍ അമ്മ നടത്തുന്ന ടാന്‍സ് സ്കൂളിലെ ടീച്ചര്‍ ആകുമെന്നായിരുന്നു നിഖിലയുടെ ഉത്തരം. ‘പ്രീസ്റ്റ്’ ഒരു സൂപ്പര്‍താര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നും നിഖില വിമല്‍ പറയുന്നു. ഒടിടി റിലീസിനേക്കാള്‍ തിയേറ്റര്‍ റിലീസാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന നിഖില മമ്മൂട്ടിയുമായി അഭിനയിച്ചപോള്‍ തനിക്ക് ആരാധന മാത്രമാണ് തോന്നിയതെന്നും പേടി തോന്നിയില്ലെന്നും പങ്കുവച്ചു.

സിനിമയില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി തനിക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയത് കൊണ്ടോ അല്ലെങ്കില്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തതു കൊണ്ടോ ലഭിക്കില്ലെന്നും ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി നിഖില വിമല്‍ പങ്കുവയ്ക്കുന്നു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഒരു മുഴുനീള വേഷം അത്ര വെല്ലുവിളി നിറഞ്ഞതായി തോന്നിയില്ലെന്നും പക്ഷേ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് സിനിമയില്‍ ഉണ്ടായിരുന്നുവെന്നും നിഖില പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button