നായകനായി അഭിനയിച്ച സമയത്ത് ഒരു സിനിമയ്ക്ക് വലിയ പരാജയം നേരിട്ടപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞ അനുഭവത്തെക്കുറിച്ചും താന്‍ അതിനു തിരിച്ചു മറുപടി നല്കിയ രീതിയെക്കുറിച്ചും ഒരു ടോക് ഷോയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് നടന് മുകേഷ്.
മുകേഷിന്റെ വാക്കുകള്‍
“ഞാന്‍ നായകനായ ഒരു സിനിമ നന്നായി വന്നില്ല. വലിയ ബോക്സ് ഓഫീസ് പരാജയമായിരുന്നു. ആ സമയത്ത് ഞാന്‍ മമ്മുക്കയെ കണ്ടു. മമ്മുക്ക എന്നോട് ചോദിച്ചു. ‘നീ എന്തിനാണ് അങ്ങനെയുള്ള ബോറന് സിനിമകളിലൊക്കെ പോയി തല വയ്ക്കുന്നതെന്ന്’. അപ്പോള്‍ ഞാന്‍ മമ്മുക്കയോട് ചോദിച്ചു. എനിക്ക് ഒരു മൂന്ന് മിനിറ്റ് സമയം തരാമോ? എന്നോട് സംവിധായകന് ആ കഥ പറഞ്ഞ അതേ രീതിയില്‍ ഞാന്‍ മമ്മുക്കയോട് എന്റെ പരാജയപ്പെട്ട സിനിമയുടെ കഥ പറഞ്ഞു. അത് കേട്ടപ്പോള്‍ മമ്മുക്ക പറഞ്ഞു. ‘ശരിയാണ് നിന്റെ സ്ഥാനത്ത് ഞാന്‍ ആണെങ്കിലും ഇതിന്റെ കഥ ഇങ്ങനെ കേട്ടാല്‍ ഡേറ്റ് കൊടുത്തു പോകും’. ചില സിനിമകള്‍ നമുക്ക് മുന്നില്‍ അങ്ങനെയാണ് വരുന്നത്. കേള്‍ക്കുമ്പോള്‍ മനോഹരമെന്ന് തോന്നും. പക്ഷേ എടുത്തു വരുമ്പോള്‍ അത് പോലെയുള്ള തല്ലിപ്പൊളി സിനിമ വേറെ കാണില്ല. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്”. മുകേഷ് പങ്കുവയ്ക്കുന്നു.
Post Your Comments