ജാതീയത പറച്ചിലില്‍ ചിലപ്പോഴൊക്കെ വലിയ ചില പ്രശ്നങ്ങള്‍ പിണഞ്ഞു കിടപ്പുണ്ടെന്നും, തന്റെ പേരിനൊപ്പം ‘പിഷാരടി’ എന്ന ജാതിവാല് ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധയുണ്ടാകണമെന്നും ഒരു ഉദാഹരണം പങ്കുവച്ചു കൊണ്ട് രമേശ് പിഷാരടി ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ തുറന്നു സംസാരിക്കുകയാണ്.
രമേശ് പിഷാരടിയുടെ വാക്കുകള്‍
“പിഷാരടി എന്ന ജാതിപ്പേരില്‍ മറ്റൊരു പ്രശ്നമുണ്ട്. ഒരു ഉദാഹരണം പറയാം. ഞാന്‍ സിനിമയില്‍ ഒരാളെ കാസ്റ്റ് ചെയ്യുന്നു. ഒരു വേഷം കൊടുക്കുന്നു. ചിത്രീകരണം തുടങ്ങി കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോള്‍ ഇയാള്‍ ഇതിനു പറ്റുന്നതല്ലെന്ന് എനിക്ക് മനസിലാകുന്നു. അപ്പോള്‍ ഞാന്‍ ഇയാളെ പറഞ്ഞു വിടണമല്ലോ. കാരണം ഇത് ശരിയാകുന്നില്ല. അപ്പോള്‍ ചിലര്‍ ചോദിക്കും. പറ്റുമെങ്കില്‍ എടുത്താല്‍ പോരെ എടുത്തിട്ട് എന്തിനാ പറഞ്ഞു വിടുന്നതെന്ന്. അങ്ങനെ ചോദിക്കുന്നവരോട് ഒന്നും പറയാനില്ല. കാരണം ആലോചിച്ച് ചെയ്യുന്ന കല്യാണം വരെ വേര്‍പിരിയുന്നു. പൂര്‍ണമായും കലാപരമായ ഒരു കാര്യം കൊണ്ടാണല്ലോ എനിക്ക് അങ്ങനെ ചെയ്യേണ്ടി വരുന്നത്. പക്ഷേ ഈ പറഞ്ഞു വിട്ടയാള്‍ ‘രമേശ് പിഷാരടി ഒരു സവര്‍ണനാണ്’ അതുകൊണ്ടാണ് അദ്ദേഹം എന്നെ പറഞ്ഞു വിട്ടതെന്ന് ഫേസ്ബുക്കില്‍ ചുമ്മാതെ ഒന്ന് എഴുതിയാല്‍ ഇടം വലം നോക്കാതെ ഒരു പത്ത് നാല്‍പ്പത് പേര് പൊങ്കാല എന്ന പേരില്‍ എന്റെ പേജിലേക്ക് വരികയും, എന്നെ തെറി വിളിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്”.
Post Your Comments