CinemaGeneralMollywoodNEWS

നൂറ് കോടിയൊക്കെ സിനിമയ്ക്ക് ലഭിക്കുമോ? എന്ന് ചോദിച്ചപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് എന്നോട് പറഞ്ഞത് ഇതാണ്!

അതൊക്കെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള പരസ്യ പ്രസ്താവനകളാണെന്ന്

അൻപത് കോടി ക്ലബ്, നൂറ് കോടി ക്ലബ് എന്ന നിലയില്‍  മലയാള സിനിമയെ തരം തിരിക്കുമ്പോൾ പുതിയ കാലത്തും ചങ്കൂറ്റത്തോടെ നിന്ന് ഹിറ്റ് ഉണ്ടാക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ഈ കാലഘട്ടത്തിലും വലിയ ഹിറ്റുകൾ ചെയ്യുമ്പോഴും തനിക്ക് നൂറ് കോടി ക്ലബ് എന്ന ചിന്തയില്ലെന്നും അതിനെക്കുറിച്ച് പ്രമുഖ നിർമ്മാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സത്യൻ അന്തിക്കാട് പറയുന്നു.

“കോടി ക്ലബിന് വേണ്ടി ഞാൻ സിനിമ ചെയ്തിട്ടില്ല. എനിക്ക് അറിയില്ല അതെന്താണെന്ന്. നൂറ് കോടി എന്നൊക്കെ സിനിമയുടെ കളക്ഷനെക്കുറിച്ച് പറയുന്നത് കേൾക്കാം. ഞാൻ ഇതിനെക്കുറിച്ച് പ്രമുഖ നിർമ്മാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊക്കെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള പരസ്യ പ്രസ്താവനകളാണെന്ന്. ഞാൻ ഏതായാലും നൂറ് കോടി ക്ലബിന് വേണ്ടി ഒരു സിനിമയും ചെയ്യാറില്ല. നൂറ് കോടി എന്നത് ഞാൻ കണ്ടിട്ടുമില്ല. എന്‍റെ സിനിമ ചെയ്യുന്ന നിർമ്മാതാവിന് നഷ്ടം വരരുതെന്ന് കരുതിയാണ് ഒരോ സിനിമയും ചെയ്യുന്നത്. മാറുന്ന പ്രേക്ഷകനനുസരിച്ച് സിനിമ ചെയ്യുമ്പോഴാണ് ഞാനും പുതുക്കപ്പെടുന്നത്. അല്ലാതെ ഞാൻ ചെയ്യുന്ന സിനിമ പ്രേക്ഷകർ കണ്ടോളും എന്ന മട്ടിൽ സിനിമ ചെയ്തിട്ട് കാര്യമില്ല”.

 

shortlink

Related Articles

Post Your Comments


Back to top button