മലയാളികളുടെ പ്രിയ നടൻ മോഹന്‍ലാലും, ഇന്ത്യൻ സംഗീത ചക്രവര്‍ത്തി എ. ആര്. റഹ്മാനും ഒരു ഗാനത്തിനായി ഒന്നിക്കുന്നു. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരു ഗാനരംഗത്തില്‍ ഒന്നിച്ചഭിനയിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നാണ് അണിയറയിൽനിന്ന് ലഭിക്കുന്ന വിവരം. വമ്പൻ സെറ്റിട്ട് മികച്ച സാങ്കേതിക തികവോടെ കോടികള്‍ ചെലവഴിച്ചാണ് ഗാനരംഗം ഒരുക്കുന്നത്.
ആരാധകർ കാത്തിരിക്കുന്ന വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉദയകൃഷ്ണയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍- സമീര്‍ മുഹമ്മദ്, സംഗീതം- രാഹുല്‍ രാജ്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍.
Post Your Comments