Uncategorized

സിജു വിൽ‌സൺ ‘ഇന്നു മുതല്‍’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

സിജു വിൽ‌സൺ കേന്ദ്ര കഥാപാത്രമാകുന്ന ‘ഇന്നു മുതല്‍’ മാര്‍ച്ച് 28ന് സീ കേരളം, സീ ഫൈവ് എന്നീ ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രജീഷ് മിഥിലയാണ്.
സൂരാജ് പോപ്‌സ്, ഇന്ദ്രന്‍സ്, ഗോകുലന്‍, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.സംഗീതം-മെജോ ജോസഫ്.

കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്, കല-ഷംജിത്ത് രവി, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റിങ്-ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ, ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി. എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വര്‍ഗ്ഗീസ് പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍-റജിന്‍, ആന്റേജോസഫ്, ഗോപിക.

shortlink

Post Your Comments


Back to top button