CinemaGeneralLatest NewsMollywoodNEWS

വിനീത് കുമാർ തിരിച്ചെത്തുന്നു; “സൈമണ്‍ ഡാനിയല്‍”, ഫസ്റ്റ്‌ലുക്ക് പുറത്ത്

”ലോകത്തിലെ യഥാര്‍ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല”

ഒരു ഇടവേളക്ക് ശേഷം വിനീത് കുമാര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. “സൈമണ്‍ ഡാനിയല്‍” എന്ന് പേരിട്ടിരിക്കുന്ന പുതു ചിത്രത്തിലാണ് വിനീത് നായകനാവുന്നത്‌. ”ലോകത്തിലെ യഥാര്‍ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല” എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ ഫഹദ് ഫാസില്‍ റിലീസ് ചെയ്തത്. മുടി നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററില്‍ വിനീത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read Also: ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നര്‍ത്തകി; ശോഭനയെക്കുറിച്ചു ശാരദക്കുട്ടി

സാജന്‍ ആൻറ്റണി സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ നായിക ദിവ്യ പിള്ള ആണ്. “സൈമണ്‍ ഡാനിയല്‍” സ്റ്റൈലിഷ് ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/FahadhFaasil/posts/278338100326728

Read Also: പിഷാരടിയുടെ രാഷ്ട്രീയ പ്രവേശം ഞെട്ടിച്ചു, ധര്‍മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി

ബാലതാരമായി സിനിമയിലെത്തിയ താരമാണ് വിനീത് കുമാര്‍. “ഒരു വടക്കന്‍ വീരഗാഥ” എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം നേടിയിരുന്നു. പ്രണയമണിത്തൂവല്‍, അപരിചിതന്‍, സേതുരാമയ്യര്‍ സിബിഐ, സെവന്‍സ്, ചാപ്‌റ്റേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button