GeneralLatest NewsNEWS

പിഷാരടിയുടെ രാഷ്ട്രീയ പ്രവേശം ഞെട്ടിച്ചു, ധര്‍മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി

മിമിക്രി കലാകാരന്‍മാര്‍ക്കിടയില്‍ നിന്നും ഒരു എംഎല്‍എ വന്നാല്‍ അത് അഭിമാനമാണ്.

ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്. താരത്തിനുവേണ്ടി പ്രചാരണ രംഗത്ത് നടനും സംവിധായകനുമായ രമേഷ് പിഷാരടി സജീവമായുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം തുടക്കകാലം മുതലുണ്ടായിരുന്ന നടിയും താരത്തിന്റെ അടുത്ത സുഹൃത്തുമായ സുബി സുരേഷ് ധർമ്മജന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് സുബി.

”രാഷ്ട്രീയത്തെ കുറിച്ച്‌ ഒന്നും അറിയാത്ത ആളാണ് താന്‍ എന്തെങ്കിലും പറഞ്ഞ് വിഡ്ഡിത്തം ആയി പോകേണ്ട എന്ന് കരുതിയാണ് അതില്‍ കൈവെക്കാത്തത്. ധര്‍മജന്‍ വിളിച്ചിരുന്നു. വീട്ടിലേക്ക് ക്യാമറയുമായി വരുന്നുണ്ട്, ഒരു ആശംസ പറയണം എന്ന് പറഞ്ഞ്. ഞാന്‍ സമ്മതിച്ചു.” താരം പറഞ്ഞു

read also:നടന്‍ വിജിലേഷ് വിവാഹിതനാകുന്നു

”ധര്‍മ്മന്‍ പണ്ടേ രാഷ്ട്രീയത്തിലുള്ള ആളായിരുന്നു പക്ഷെ പിഷാരടി വന്നത് ഞെട്ടിച്ചു. തിരുവനന്തപുരത്ത് ഒരു ഷൂട്ട് കഴിഞ്ഞ് വന്ന് ടിവി വെച്ച്‌ നോക്കുമ്ബോള്‍, ദൈവമേ ഞാനറിഞ്ഞില്ലാലോ എന്നായി. ഇത്ര നാളും കൂടെ നടന്നിട്ട് രാഷ്ട്രീയപരമായ ചര്‍ച്ചകളൊന്നും ഉണ്ടാരുന്നില്ല. ഇത്ര നാളായിട്ടും വോട്ട് ചെയ്തിട്ടില്ലാത്ത ആളാണ് ഞാന്‍. പക്ഷെ ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഇത്തവണ ആര്‍ക്ക് ചെയ്യണം, ഇനി വോട്ട് ചെയ്യണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. മിമിക്രി കലാകാരന്‍മാര്‍ക്കിടയില്‍ നിന്നും ഒരു എംഎല്‍എ വന്നാല്‍ അത് അഭിമാനമാണ്. ധര്‍മന് വേണ്ടി മിമിക്രി അസോസിയേഷന്‍ കുടുംബ സംഗമം വെക്കുന്നുണ്ട്. ധര്‍മജന്‍ ജയിച്ചാല്‍ സംഘടനയിലെ സീനിയര്‍ സിറ്റിസണിനെ സഹായിക്കാന്‍ ആവശ്യപ്പെടണം” സുബി സുരേഷ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button