1990-2000 കാലഘട്ടത്തിൽ ബോളിവുഡിലെ മുൻ നിര നടിമാരിലൊരാളായിരുന്നു റാണി മുഖർജി. ബോളിവുഡിലെ സൂപ്പർ താരങ്ങൾ എല്ലാവർക്കുമൊപ്പം തന്നെ റാണി വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ കഴിവുറ്റ താരങ്ങളിലൊരാളായ റാണി ഇന്ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കുകയാണ്.
Read Also: നടന് വിജിലേഷ് വിവാഹിതനാകുന്നു
2000 മാണ് റാണി മുഖർജിയുടെ കരിയറിന്റെ മികച്ച ഘട്ടമെന്ന് നമുക്ക് പറയാൻ സാധിക്കും . ‘ഹം തും’ ‘വീര്‍ സാറ’, ‘കഭി അൽവിദ നാ കെഹ്ന’ തുടങ്ങി ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആ കാലഘട്ടത്തിൽ റാണിക്ക് തിളങ്ങാനായി അവസരം ഒരുക്കിയത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിലൊരാൾ കൂടിയായിരുന്നു ആ സമയത്ത് താരം.
ചലച്ചിത്ര മേഖലയിൽ മാത്രമല്ല മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ് റാണി മുഖർജി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് അവബോധം വളർത്തുന്ന ഒരു ചാരിറ്റി പ്രോഗ്രാമിനായി 2014 ൽ ഇവർ ലണ്ടനിലേക്ക് പോയിരുന്നു. താരം നായികയായെത്തിയ ‘മർദാനി’ എന്ന ചിത്രവും ഇതേ വിഷയം കൈകാര്യം ചെയ്യുന്നതായിരുന്നു. മർദാനി ചിത്രത്തിലൂടെ വിഷയത്തിൽ അവബോധം സൃഷ്ടിച്ചതിന് ചാൾസ് രാജകുമാരനെ റാണിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Read Also: ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരെന്നു വെളിപ്പെടുത്തി ദയ അശ്വതി
ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ റാണി ‘ബണ്ടി ഓർ ബബ്ലി 2’ എന്ന ചിത്രത്തിലാണ് ഇപ്പോൾ വേഷമിടുന്നത്. സെയ്ഫ് അലി ഖാൻ, സിദ്ധാർഥ് ചതുർവേദി എന്നിവർ നായകരായെത്തുന്ന ചിത്രം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് റാണി തന്നെ അഭിനയിച്ച ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.
Post Your Comments