സൂപ്പർ സ്റ്റാറുകൾക്ക് വാക്സിന്റെ ആവശ്യമില്ല എന്ന് പറഞ്ഞവർക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം സോണി രാസ്ദാൻ. താരങ്ങൾ വാക്സിൻ എടുക്കാ൯ പാടില്ല എന്ന് പറയുന്നവർ സിനിമ കാണുന്നത് നിർത്തണമെന്ന് രാസ്ദാൻ പറയുന്നു. വാക്സിൻ കുത്തിവെപ്പ് എല്ലാവർക്കും ലഭ്യമാക്കണമെന്ന നടനും രചയിതാവുമായ സുഹേൽ സേട്ടിന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു സോണി രാസ്ദാന്റെ അഭിപ്രായം.
സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് കൊവിഡ് പെട്ടന്ന് പിടിപെടാൻ സാധ്യതയുണ്ട്. സിനിമാ താരങ്ങൾക്ക് അഭിനയിക്കുന്ന സമയത്ത് മാസ്ക് ധരിക്കാൻ സാധ്യമല്ല, എന്നിട്ടും അവരെ വാക്സിൻ മു൯ഗണനാ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്താണ്. ഇതിനെ കുറിച്ച് ആരും സംസാരിക്കുന്നുപോലുമില്ലെന്ന് രാസ്ദിൻ പറയുന്നു.
Also Read:മത്സരാര്‍ത്ഥികള്‍ അറിയാതെ ബിഗ് ബോസിൽ മോഹന്‍ലാല്‍; താരത്തിന്റെ രഹസ്യ സന്ദര്‍ശനത്തിനു പിന്നിൽ
കോവിഡ് വാക്സിനേഷൻ എല്ലാ ആളുകൾക്കും ലഭ്യമാക്കണം, എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ ചില ജോലിക്കാരെ മാത്രം തെരഞ്ഞെടുത്ത് വാക്സിൻ നൽകുന്നതെന്ന് സുഹേൽ സേട്ട് ചോദിച്ചിരുന്നു. അഭിനയം അത്ര അത്യാവശ്യമുള്ള തൊഴിലൊന്നുമല്ലല്ലോ എന്ന് ചോദിച്ച ആളോട് വളരെ രൂക്ഷമായ രീതിയിലാണ് രാസ്ദാൻ പ്രതികരിച്ചത്. മറ്റു ജോലിക്കാർക്കൊക്കെ ജോലി സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനുള്ള സൗകര്യമുണ്ട്, പക്ഷേ അഭിനേതാക്കൾക്ക് ഈ ഓപ്ഷൻ ഇല്ലെന്ന് വ്യക്തമാക്കുകയാണ് താരം.
Post Your Comments