CinemaGeneralLatest NewsMovie GossipsNew ReleaseNEWS

കഥയിൽ അല്പം കാര്യം, ശ്രദ്ധേയമാവുന്നു

അയ്മനം സാജൻ

കോവിഡ് കാലത്തെ, അമേരിക്കൻ മലയാളികളുടെ ജീവിതം നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിച്ച കഥയിൽ അല്പം കാര്യം എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. ഡാളസ് ജങ്ക്ഷൻ പ്രസൻസിനു വേണ്ടി അജോ സാമുവൽ നിർമ്മിച്ച ഈ ഷോർട്ട് മൂവിയുടെ സംവിധാനവും, ക്യാമറയും സാമുവൽ അലക്സാണ്ടർ നിർവ്വഹിക്കുന്നു. ഡാളസ് ജങ്ഷൻ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഷോർട്ട് മൂവിയ്ക്ക് വിദേശ
മലയാളികൾ ഗംഭീര സ്വീകരണമാണ് നൽകിയത്.

അമേരിക്കൻ മലയാളിയായ അജോ സാമുവലിൻ്റ നേതൃത്വത്തിൽ, അമേരിക്കയിലെയും, കേരളത്തിലെയും കലാകാരന്മാരെ അണിനിരത്തി, നിരവധി ഷോർട്ട് മൂവികളും, വെബ്ബ് സീരിസും നിർമ്മിയ്ക്കുന്ന അമേരിക്കയിലെ ഡാളസ് ജങ്ഷൻ, കേരളത്തിലെ പ്രേക്ഷകരെ കൂടുതൽ ആകർഷിയ്ക്കുന്ന പ്രോഗ്രാമുകളുമായി എത്തുകയാണ്. കഥയിൽ അല്പം കാര്യം മലയാളികളെ കൂടുതൽ ആകർഷിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇവർ.

Also Read:അച്ഛന്‍റെ എല്ലാ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയ മകൻ; താരങ്ങളായ അച്ഛന്‍റെയും മകന്‍റെയും സവിശേഷതകൾ പറഞ്ഞ് വിനോദ് കോവൂര്‍

അഭിനയമോഹം തലയ്ക്ക് പിടിച്ച അമേരിക്കൻ മലയാളിയായ റോയിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അമേരിക്കയിൽ നേഴ്സായ റോയി ഒരു ഷോർട്ട് മൂവി നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. അമ്മ നല്ല സപ്പോർട്ട്. പൊങ്ങനായ കടമല അച്ചായൻ്റ പണം കൊണ്ട് ചിത്രം നിർമ്മിക്കാനാണ് ശ്രമം. ഗുണ്ടാ ബിനു വായി അഭിനയിച്ച് തിളങ്ങിയ നടനും എത്തി. പക്ഷേ, ആദ്യ ദിവസം തന്നെ ചിത്രീകരണം മുടങ്ങി! എന്തായിരുന്നു കാരണം?

കോവിഡ് കാലത്തെ നേഴ്സുമാരുടെ ജീവിതം വരച്ചുകാണിക്കുന്ന കഥയിൽ അല്പം കാര്യം
പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു. ഡാളസ് ജങ്ഷൻ പ്രസൻസിനു വേണ്ടി അജോ സാമുവൽ നിർമ്മിക്കുന്ന കഥയിൽ അല്പം കാര്യം, സംവിധാനം, ക്യാമറ -സാമുവൽ അലക്സാണ്ടർ നിർവ്വഹിയ്ക്കുന്നു. രചന – അലക്സ് തോമസ്, സംഗീതം – എറിക്
ജോൺസൻ,ഓഡിയോ റെക്കാർഡിംങ് – ഷാലു ഫിലിപ്പ്, പി.ആർ.ഒ- അയ്മനം സാജൻ. ശരത് ഉണ്ണിത്താൻ, അജോ സാമുവൽ, ലാലി സാമുവൽ, തോമസ് കുട്ടി ഇടിക്കുള, നിമ്മി തോമസ് എന്നിവർ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button