വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് സംവിധായകൻ അലി അക്ബർ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കൃത്യമായ മറുപടി നൽകി സംവിധായകൻ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചിലപ്പോള്‍ നാവു കെട്ടിയിടേണ്ടി വരും, ചിലരുടെ നാവും കെട്ടിയിടേണ്ടി വരും, അതിനു നമുക്കാവില്ലല്ലോ, നാം സാധാരണക്കാരാണ്, അറിയാതെ പറഞ്ഞുപോവും… അങ്ങിനെ പറയാതിരിക്കാന്‍ പറയുന്നിടത്ത് നാം മൗനമാചാരിക്കണം…, സീനിയൊരിറ്റിയും ഗുരുത്വവും മാനിക്കണമല്ലോ? പക്ഷേ ലക്ഷ്യം അത് സുവ്യക്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ക്ഷമിക്കയും പൊറുക്കുകയും ചെയ്യുന്നതാണ് ബുദ്ധിയും വിവേകവും…
ഉള്ളില്‍ തീയാളുമ്പോഴും തണുത്ത പ്രതലമായി സംയമനത്തോടെ നിലകൊള്ളാം ജഗദീശ്വരന്റെ നിശ്ചയങ്ങള്‍ക്ക് വഴിപ്പെടാം… ‘ലോകാ സമസ്താ സുഖിനോ ഭവന്തു.’
അത് തന്നെയാണ് മന്ത്രം
അത് തന്നെയാകണം ലക്ഷ്യം..
കുറച്ചു ദിവസത്തേക്ക് കര്‍മ്മ ബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രം..
അത് മതിയെന്ന് ഗുരുവചനം
അക്ഷരം പ്രതി സാഷ്ടാഗം..
മമ ധര്‍മ്മ മാത്രം..
ആ ലക്ഷ്യത്തിലേക്ക് മാത്രം…
കൂടെ ഉണ്ടാവണം.
പുഴ മുതല്‍ പുഴ വരെ
Post Your Comments