മലയാള സിനിമയിലെ പ്രഭു ദേവ എന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബന്‍ ഒരു വര്‍ഷം മാത്രം ക്ലാസിക് ഡാന്‍സ് പഠിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഡാന്‍സ് പഠിപ്പിച്ച ടീച്ചര്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍
“ഞാന്‍ ഒരു വര്‍ഷം മാത്രമാണ് ഡാന്‍സ് പഠിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. എന്റെ ഗ്രാന്‍ഡ് മദറിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഒരു വര്‍ഷം ഭരതനാട്യം പഠിച്ചത്. എന്റെ അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എന്നെ ഇതില്‍ നിന്ന് ഒഴിവാക്കി തരണമെന്ന്.അങ്ങനെ അരങ്ങേറ്റം കഴിഞ്ഞതോടെ അത് അവസാനിച്ചു. ക്ലാസിക്കല്‍ ഡാന്‍സ് പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്നായിരുന്നു എന്റെ കുട്ടി മനസ്സിലെ ചിന്ത. അന്ന് എന്നെ ഡാന്‍സ് പഠിപ്പിച്ചത് അമൃതം ഗോപിനാഥ് എന്ന ഡാന്‍സ് ടീച്ചറായിരുന്നു. ആ ടീച്ചറിനെ മലയാളി പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ‘റാംജിറാവ് സ്പീക്കിങ്ങ്’ എന്ന സിനിമയില്‍ ‘കമ്പിളി പുതപ്പ്’ എന്ന് പറയുന്ന വേഷത്തില്‍ അഭിനയിച്ചത് ടീച്ചറായിരുന്നു. ഭരതനാട്യം പഠിച്ചതിന്റെ അടിസ്ഥാനമായിരിക്കാം പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ എനിക്ക് പ്രയോജനം ചെയ്തത്. ബ്രേക്ക് ഡാന്‍സ് ഒന്നും തീരെ വശമില്ലാത്ത ഒരാളായിരുന്നു ഞാന്‍”. കുഞ്ചാക്കോ ബോബന്‍ പറയുന്നു
Post Your Comments