
ടെലിവിഷൻ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം പതിപ്പിനും ആരാധകർ ഏറെയാണ്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 3യുടെ പുതിയ പ്രമോ വീഡിയോ ചർച്ചയാകുന്നു.
ബിഗ് ബോസിനുള്ളില്‍ മദ്യപിക്കുന്ന ചിലരുടെ ദൃശ്യങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ‘പാതിരാത്രിയില്‍ രാജമാണിക്യവും വിക്രം മാസ്റ്ററും കൂട്ടരും നടത്തിയ മദ്യപാനകൂട്ടം’ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോയില്‍ ബിഗ് ബോസിലെ പുരുഷ മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്.
read also:ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന ‘ആരാമതപസ്വിനി’; മനോഹരമായ ഒരു മ്യൂസിക് വീഡിയോ
കളിയാട്ടം ടാസ്കിന് കൊടുത്ത കഥാപാത്രങ്ങളില്‍ തന്നെയായിരുന്നു മത്സരാര്‍ഥികള്‍. തമാശ വീഡിയോ ആണെന്ന് സൂചിപ്പിച്ച വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.
കിടിലം ഫിറോസ് ആണ് കറുത്ത കുപ്പിയില്‍ നിന്നും മദ്യം ഒഴിച്ച് കൊടുക്കുന്നത്. സായി വിഷ്ണുവും അഡോണിയുമായിരുന്നു ഒപ്പമിരിക്കുന്നവര്‍. പിന്നാലെ നോബിയും റംസാനും വേദിയിലേക്ക് എത്തി.
Post Your Comments