നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിൻ്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തില്‍ നടി നിഖില വിമൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വർഷങ്ങൾക്ക് മുൻപും ഇതുതന്നെയായിരുന്നു അവസ്ഥയെന്ന് വ്യക്തമാകുന്ന മറ്റൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നിഖിലയ്ക്ക് പകരം അന്ന് നടി നദിയ മൊയ്ദു ആണെന്ന് മാത്രം. നിഖിലയെ പോലെ ചിത്രത്തില്‍ നടി നദിയ മൊയ്ദുവും മമ്മൂട്ടിയെ നോക്കിയിരിക്കുകയാണ്. ‘അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന’ കാപ്ക്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദി പ്രീസ്റ്റിന്റെ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി പറയവെയാണ് നിഖില മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരുന്നത്. തുടര്‍ന്ന് ആ ചിത്രങ്ങള്‍ ട്രോളന്മാര് ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു. ദി പ്രീസ്റ്റില്‍ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്.
നാളുകള്‍ക്ക് ശേഷം കേരളത്തില്‍ സെക്കന്റ് ഷോ അനുവദിച്ചതോടെയാണ് ദി പ്രീസ്റ്റ് റിലീസ് ചെയ്തത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
Post Your Comments