
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സിനിമയിൽ മാത്രമല്ല സാമൂഹ്യ പ്രവർത്തനങ്ങളിലും എല്ലാം മുന്നിട്ടു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ ശ്വേതയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മകൾക്കൊപ്പമുള്ള പഴയ ചിത്രമാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചത്.
അമിതാഭ് ബച്ചൻ- ജയാ ബച്ചൻ ദമ്പതിമാര്‍ക്ക് അഭിഷേക് ബച്ചൻ, ശ്വേതാ ബച്ചൻ എന്നീ മക്കളാണ് ഉള്ളത്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചൻ. പെണ്‍മക്കളാണ് ഏറ്റവും നല്ലത് എന്നും അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറേ പേരാണ് ശ്വേതാ ബച്ചന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments