CinemaGeneralLatest NewsMollywoodNEWS

ബോക്സ് ഓഫീസിൽ പരാജയപ്പെട്ട എഴുത്തുകാരനായി നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത ചോദ്യം

ആ കൂടികാഴ്ചയ്ക്കിടെയായിരുന്നു താങ്കൾക്ക് ഇനിയും തിരക്കഥ എഴുതിക്കൂടെ എന്ന് അരുൺ ചോദിച്ചത്

‘ലൂസിഫര്‍’ എഴുതുന്നതിനു മുന്‍പ് വരെയും മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ പരാജിതനായ തിരക്കഥാകൃത്തായിരുന്നു മുരളി ഗോപി. പക്ഷേ മുരളി ഗോപിയുടെ സിനിമകള്‍ എല്ലാം തന്നെ വാണിജ്യപരമല്ലെങ്കില്‍ കൂടിയും പ്രേക്ഷക മനസ്സില്‍ സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളാണ്‌. താന്‍ എഴുതിയ ആദ്യ സിനിമയായ രസികന്റെ പരാജയത്തിനു ശേഷം തിരക്കഥാകൃത്ത് എന്ന നിലയില്‍  സിനിമയില്‍ നിന്ന് ഇടവേള എടുത്ത തന്നെ അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകനാണ് എഴുത്തിന്റെ വഴിയേ തിരിച്ചു കൊണ്ടുവന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മുരളി ഗോപി പങ്കുവയ്ക്കുന്നു.

“ഈ അടുത്ത കാലത്ത് എന്ന സിനിമയിലേക്ക് എന്നെ നയിച്ചത് അരുൺ കുമാർ അരവിന്ദിന്‍റെ വാക്കുകളാണ്. ഞാൻ കമൽ സാറിൻ്റെ ‘ഗദ്ദാമ’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു നിൽക്കുമ്പോഴാണ് അരുൺ കുമാർ എന്നെ അദ്ദേഹത്തിന്‍റെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. ആ കൂടികാഴ്ചയ്ക്കിടെയായിരുന്നു താങ്കൾക്ക് ഇനിയും തിരക്കഥ എഴുതിക്കൂടെ എന്ന് അരുൺ ചോദിച്ചത്. എന്‍റെ ‘രസികൻ’ കണ്ടിട്ടില്ലേ, ഞാനൊരു ബോക്സ് ഓഫീസ് പരാജയം ഏറ്റുവാങ്ങിയ എഴുത്തുകാരനാണ്‌ എന്ന് മറുപടി പറഞ്ഞപ്പോൾ, “അതല്ല നിങ്ങളുടെ ചെറുകഥകളൊക്കെ വായിച്ചിട്ടുണ്ട് അതിലെല്ലാം ഒരു വിഷ്വൽ സാധ്യതയ്ക്ക് സ്പേസ് നൽകുന്ന രചന രീതിയുണ്ടെന്ന്” പറഞ്ഞു .അരുൺ അരവിന്ദിന്‍റെ നിർബന്ധ പ്രകാരമാണ് ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രം എഴുതി തുടങ്ങുന്നത്”.

 

 

shortlink

Related Articles

Post Your Comments


Back to top button