GeneralLatest NewsMollywoodNEWSUncategorized

വിസ്‌കി കഴിച്ച് ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാതെയായി, ഷൂട്ടിംഗ് മുടങ്ങി ; അത് എനിക്ക് ഉപകാരവുമായി, നിർമ്മാതാവ്

തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളനെന്ന് സതീഷ്

നടൻ ശ്രീനിവാസനെക്കുറിച്ചുള്ള പഴയകാല ഓർമ്മകൾ പങ്കുവെച്ച് നിർമ്മാതാവ് സതീഷ് കുറ്റിയിൽ. 1996ൽ പുറത്തിറങ്ങിയ ചിത്രം കിണ്ണം കട്ടകള്ളന്റെ നിർമ്മാതാവായിരുന്നു സതീഷ്. കെകെ ഹരിദാസ് സംവിധാനം ചെ‌യ്‌ത് ഈ ചിത്രം തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണെന്ന് പറയുകയാണ് സതീഷ്. അതിന് ശ്രീനിവാസനാണ് കാരണമായതെന്നും സതീഷ് പറയുന്നു.

സതീഷ് കുറ്റിയാലിന്റെ വാക്കുകൾ

”ഒന്നര ലക്ഷം രൂപയാണ് ചിത്രത്തിൽ അഭിനയിക്കാൻ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാൻസും നൽകി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങൾ നന്നായൊന്ന് സൽക്കരിച്ചു. പതിവിൽ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവൻ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു. അങ്ങനെ ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിറുത്തിവച്ചു. അത് എനിക്ക് ദൈവാദീനമായി മാറി. ശ്രീനിയേട്ടൻ സ്ക്രിപ്‌ട് വായിക്കണമെന്നു പറഞ്ഞു. അങ്ങനെ വായിക്കാൻ കൊടുത്ത സ്ക്രിപ്‌ട് അദ്ദേഹം സമയമെടുത്ത് തിരുത്തി. ഒടുവിൽ 45 ദിവസത്തിലധികം എടുക്കുമായിരുന്ന തിരക്കഥ 21 ദിവസമാക്കി അദ്ദേഹം മാറ്റി. വലിയ ലാഭമാണ് എനിക്കതിലൂടെ ഉണ്ടായത്. ആ നന്ദി എന്നും എനിക്ക് ശ്രീനിയേട്ടനോടുണ്ട്”, സതീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button