GeneralKollywoodLatest NewsNEWS

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി കമൽ ഹസൻ

തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാര്‍ഥികളിലൊരാളാണ് കമല്‍ഹാസന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയായി മത്സരാർത്ഥികൾ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോഴിതാ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തന്റെ സ്വത്ത് വിവരം പുറത്തുവിട്ടിരിക്കുകയാണ്. മൊത്തം 176.9 കോടിയാണ് കമലിന്റെ സമ്പാദ്യം എന്നാണ് വിവരം.

വരണാധികാരിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് കാണിച്ചിരിക്കുന്നു. അതേസമയം കമലിന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമല്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാര്‍ഥികളിലൊരാളാണ് കമല്‍ഹാസന്‍ .

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമലിന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം. നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമല്‍ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button