സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കൾക്ക് ഒരു അമ്മ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് പൂർണിമ. ഏവർക്കും മാതൃകയാകുന്ന ഒരു അമ്മയാണ് എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ പൂർണിമയെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ഇളയ മകൾ നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.
അമ്മയെ ലാളിക്കുന്ന നക്ഷത്രയെയാണ് ചിത്രങ്ങളിൽ കാണാനാവുക. “ഇവിടെ ആരാണ് അമ്മ,” എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചത്.
https://www.instagram.com/p/CMcK1d_hF5d/?utm_source=ig_web_copy_link
അടുത്തിടെ, മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. നിരവധി ആരാധകരാണ് പൂർണിമ ഇന്ദ്രജിത് കുടുംബത്തിനുള്ളത്.
Post Your Comments