AwardsCinemaGeneralLatest NewsNEWSOscar

ഓസ്കാർ ; നെറ്റ്ഫ്ലിക്സിന് 35 ഉം ആമസോണിന് 12 ഉം നോമിനേഷനുകൾ

നെറ്റ്ഫ്ലിക്സിന് 35 ഉം ആമസോണിന് 12 ഉം നോമിനേഷനുകൾ

കോവിഡ് കാലത്ത് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇപ്പോഴിതാ ഓസ്കാർ നോമിനേഷനുകളിലും തിളങ്ങുകയാണ് നെറ്റ്ഫ്ലിക്സ് ആമസോൺ എന്നിവ. കോവിഡിനെ തുടർന്ന് ലോകമൊട്ടാകെ തിയേറ്ററുകൾ അടച്ചിട്ടപ്പോൾ നെറ്റ്ഫ്ലിസ് ആമസോൺ എന്നിവയെയാണ് സിനിമാലോകം ആശ്രയിച്ചത്.

ഇപ്പോഴിതാ നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് ലഭിച്ചത് 35 ഓസ്കാർ നോമിനേഷനുകളാണ്. അതേസമയം ആമസോൺ സ്റ്റുഡിയോസിന് ലഭിച്ചത് 12 നോമിനേഷനുകളും. ആദ്യമായാണ് ആമസോൺ സ്റ്റുഡിയോസിനും ഇത്രയും ഓസ്കാർ നോമിനേഷനുകൾ ലഭിക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. ആപ്പിൾ ടിവിക്ക് ഇത്തവണ ആദ്യമായി ഒരു നോമിനേഷൻ ലഭിച്ചു.

മങ്ക് (Mank) , ദ ട്രയൽ ഓഫ് ദ ഷിക്കാ​ഗോ – 7 (The Trial of the Chicago 7) എന്നിവയടക്കം നെറ്റ്ഫ്ളിക്സ് 16 ചിത്രങ്ങൾക്കാണ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, സംവിധായകൻ, സഹനടി എന്നീ നാല് വിഭാ​ഗങ്ങളടക്കം 10 നോമിനേഷനുകൾ ലഭിച്ച മങ്ക് ആണ് മുന്നിൽ.

കാൻ അടക്കമുള്ള ഫിലിംഫെസ്റ്റിവൽ മുതൽ ഓസ്കാർ അടക്കമുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങളിൽ വരെ സ്ട്രീമിങ് മീഡിയക്ക് പ്രാതിനിധ്യം നൽകുന്നതിൽ വൻ എതിർപ്പ് നേരത്തേ മുതൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നെറ്റ്ഫ്ളിക്സ് , ആമസോൺ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ച ഈ നേട്ടം പ്രാധാന്യമർഹിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button