സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആമിർ ഖാന്റെ ജന്മദിനമായിരുന്നു. എല്ലാവരുടെയും ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ പേജിലൂടെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും ആമിർ ഖാൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിങ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. സെറ്റിൽ ആയിരിക്കുമ്പോൾ കോൾ വരുന്നതുമൂലമുള്ള ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്നായിരുന്നു ആമിറിന്റെ വിശദീകരണം.
ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമാണ് മൊബൈലെന്നും ആമിർ പറയുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Post Your Comments