
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില. ലോകമെമ്പാടും ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് തന്നെയും ക്ഷണിച്ചിരുന്നുവെന്നാണ് നിഖില ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഹിന്ദി, കന്നട, ബംഗളി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളിലും ബിഗ് ബോസിന് പ്രത്യേക പതിപ്പുകളുണ്ട്. ഇതിൽ തമിഴ് ഷോയിലേക്കാണ് താരത്തെ ക്ഷണിച്ചതെന്ന് നിഖില പറയുന്നു. ബിഗ് ബോസിൽ നിന്നും തനിക്കും പല തവണ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ താൻ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും നിഖില പറഞ്ഞു.
“ബിഗ് ബോസിൽ നിന്ന് എൻട്രി ലഭിച്ചാൽ പോവുമോ?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. “ഇല്ല. ബിഗ് ബോസിലേക്ക് പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു,” എന്നാണ് നിഖില പറഞ്ഞത്. എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചത് എന്ന ചോദ്യത്തിന്, “എനിക്ക് താൽപ്പര്യമില്ല,” എന്നും നിഖില പറഞ്ഞു.
കമൽഹാസനാണ് തമിഴ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും കന്നഡയിൽ കിച്ച സുദീപുമാണ് അവതാരകർ.
Post Your Comments