പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിമാരാണ് നിമിഷ സജയനും അനു സിതാരയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ‘ഒരു കുപ്രസിദ്ധ പയ്യൻ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പരിചയമാണ് പിന്നീട് വലിയ സൗഹൃദത്തിലേക്ക് എത്തിയത്. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനു സിതാര പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാതിരാത്രി നിമിഷയോടൊപ്പം ഡാൻസ് പഠിച്ച് കളിക്കുന്ന ഒരു വീഡിയോ ആണ് അനു സിതാര പങ്കുവച്ചിരിക്കുന്നത്. അടിപൊളിയായി രണ്ടു പേരും ഡാൻസ് ചെയ്യുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് ഡാൻസ് പ്രാക്ടീസിന്റെ ചില ദൃശ്യങ്ങൾ കൂടി ചേർത്തിട്ടുണ്ട്.
Post Your Comments