വിക്രമിന്റെ “കോബ്ര” ടീം റഷ്യയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ മടങ്ങിയെത്തി. ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആര് അജയ് ജ്ഞാന മുത്തു സംവിധാനം ചെയ്യുന്ന സ്പൈ, ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് “കോബ്ര”.
Read Also: മലയാളത്തിന്റെ പ്രിയവില്ലന് കോവിഡ്, ആശുപത്രിയില്‍
ഫെബ്രുവരിയിലായിരുന്നു “കോബ്ര”യുടെ റഷ്യയിലെ ചിത്രീകരണമാരംഭിച്ചത്. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയ വിവരം സംവിധായകന് അജയ് ജ്ഞാന മുത്തു തന്നെയാണ് അറിയിച്ചത്. കൊടും ശൈത്യത്തെ പ്രതിരോധിച്ച് കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനായി പിടിച്ചു നിന്ന മുഴുവന്‍ ടീം അംഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Read Also: “ടീമേ.. പെട്രോള്‍ നമ്മളോടാ കളി..”; ഇന്ധന വില വർദ്ധനയെ പരിഹസിച്ച് നടന് ബിനീഷ് ബാസ്റ്റിന്
“എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ടീം ഒരിക്കലും കൈവിട്ടില്ല. ടീം വര്‍ക്ക് കാരണമാണ് മുഴുവന്‍ ചിത്രീകരണ പ്രക്രിയയും സുഗമമായി സാധ്യമായത്. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ അടുത്ത ഘട്ടം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളായിരിക്കും, ഈ വര്‍ഷാവസാനം “കോബ്ര” തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ കോബ്രയുടെ അവതാരത്തെ ഒന്നിലധികം അവതാരങ്ങളില്‍ ചിത്രത്തില്‍ കാണാം” – സംവിധായകന് പറയുന്നു.
Post Your Comments