നായക വേഷങ്ങളില്‍ മാത്രം ഒതുങ്ങാതെ നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. തന്‍ അടുത്തിടെ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത ഒരു കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. മെഡിക്കല്‍ ടേംസിലുള്ള മൂന്നു നാല് പേജുള്ള സംഭാഷണം ‘വൈറസ്’ സിനിമയില്‍ പറയേണ്ടി വന്നത് വലിയ റിസ്ക് ആയിരുന്നുവെന്നാണ് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ താരത്തിന്റെ തുറന്നു പറച്ചില്‍.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
“വൈറസ് ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. മെഡിക്കല്‍ ടേംസിലുള്ള മൂന്നു നാല് പേജുള്ള ഡയലോഗ് പറയാന്‍ അത്രയേറെ ടേക്കുകള്‍ എടുക്കേണ്ടി വന്നു. പല പൊസിഷനില്‍ ക്യാമറ വച്ചായിരുന്നു എന്റെ കഷ്ടപ്പാടിനെ അവര്‍ ചിത്രീകരിച്ചത്. ഇതൊക്കെ ഫിലിമില്‍ ആയിരുന്നു ചെയ്തതെങ്കില്‍ ഒന്ന് രണ്ടു തവണ കഴിയുമ്പോഴേക്കും ‘ഒക്കെ’ പറയും. പക്ഷേ ഇപ്പോഴത്തെ ടെക്നോളജിയില്‍ ഒരു ആക്ടറെ എത്ര വേണമെങ്കിലും വെള്ളം കുടിപ്പിക്കാം. അവര്‍ക്ക് നല്ല റിസള്‍ട്ട് കിട്ടുന്നത് വരെ എടുത്തുകൊണ്ടിരിക്കും. ഞാന്‍ ഏറെ വലഞ്ഞു പോയ ഒരു കഥാപാത്രമാണ് വൈറസിലെ ഡോക്ടര്‍ വേഷം. എന്നെ സംബന്ധിച്ചു അതൊരു വെല്ലുവിളി തന്നെയായിരുന്നു. അങ്ങനെയുള്ള സിനിമകള്‍ ഇനിയും വന്നാല്‍ ചെയ്യാന്‍ ഒരു ത്രില്‍ ആണ്”.
Post Your Comments