പിണറായി സർക്കാരിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. എൽഡിഎഫ് സർക്കാരിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഹരീഷ് പേരടിക്ക് പിന്നാലെ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
സർക്കാർ ഇക്കൊല്ലം നാലിടത്ത് ചലച്ചിത്രോത്സവം നടത്തി. എത്രയോ വർഷങ്ങളായി തൃശൂരിൽ നടത്തുന്ന ഇപ്റ്റ(ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ) നാടകോത്സവം നടത്താൻ ഇക്കൊല്ലം സർക്കാർ തയാറായില്ല. നാടകം കാണാൻ ആളുണ്ടായിട്ട് കൂടി വേദി തരാത്ത സർക്കാരിൻ്റെ നിലപാട് അനുകൂലിക്കാനാകില്ല. തികച്ചും അവജ്ഞയോടെയാണ് സർക്കാർ നാടകത്തെ കാണുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേണോ? നാടകനടനെ സ്ഥാനാർഥിയാക്കുന്നത് വളരെ അപൂർവമാണ്. സിനിമാനടനെ സ്ഥാനാർഥിയാക്കാനാവും എല്ലാവരും ശ്രമിക്കുക.- ജോയ് മാത്യുവും അഭിമുഖത്തിൽ വ്യക്തമാക്കി.
Post Your Comments