തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്റെ നിലപാടുകൾ തുറന്നു പറയാനും ഒരു മടിയും കാണിക്കാത്ത ആളാണ് തപ്സി. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോൾ പങ്കുവെച്ച ഒരു സന്തോഷവാർത്തയാണ് ശ്രദ്ധേയമാകുന്നത്.
പുതിയ അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ കാഴ്ചകൾ പങ്കുവയ്ക്കുകയാണ് തപ്സി. സഹോദരി ഷഗുൻ പന്നുവാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതെന്നും തപ്സി പറയുന്നു.
സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന തപ്സി മോഡലിംഗിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. ആദ്യകാലത്ത് റിലയൻസ് ട്രെൻഡ്സ്, എയർടെൽ, കൊക്കകോള, റെഡ് എഫ് എം, പിവി ആർ സിനിമാസ് തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം പരസ്യങ്ങളിൽ അഭിനയിച്ചു.
https://www.instagram.com/p/CMTt4RdLfX0/?utm_source=ig_web_copy_link
2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ജുമ്മാണ്ടി നാദം’ എന്ന തെലുങ്ക് സിനിമയിലാണ് തപ്സി ആദ്യമായി അഭിനയിക്കുന്നത്. തമിഴിൽ ധനുഷിന്റെ ആടുകളം ആയിരുന്നു തപ്സിയുടെ ആദ്യചിത്രം. ആറ് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിനൊപ്പം തപ്സിയും ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് പിങ്ക്, മുൾക്, ബദ്ല, ഗെയിം ഓവർ, മിഷൻ മംഗൾ, ഥപ്പട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മികവുറ്റ കഥാപാത്രങ്ങളിലൂടെ താരം ഇന്ന് ബോളിവുഡിലെ സൂപ്പർതാര പദവിയുള്ള നായികമാരിൽ ഒരാളാണ് തപ്സി.
2011ൽ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തപ്സി അരങ്ങേറ്റം കുറിച്ചിരുന്നു.
Post Your Comments