
ആദ്യ സിനിമ മുതൽ പ്രണയ നായകനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം തേടിയ താരമാണ് കുഞ്ചാക്കോ ബോബൻ. ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇരിപ്പിടം നേടിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴും തൻ ഒരു സാധാരണക്കാരന് ആണെന്ന് പറയുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കങ്ങനെ വലിയ സൗന്ദര്യമുണ്ടെന്ന് തോന്നിയിട്ടില്ല. വളരെ സാധാരണക്കാരനായ ഒരാളുടെ മുഖമാണ് എനിക്ക്. ഞാൻ പനമ്പിള്ളി നഗറിൽ നടക്കാൻ പോകാറുണ്ട്. ആരും തിരിച്ചറിയാറില്ല. അസാധാരണമായ ഒരു ഫീച്ചറുകളും എനിക്കില്ല. ആളുകളുടെ കൂടെ നിൽക്കുമ്പോൾ ഞാൻ അവരിൽ ഒരാളാണ്.
അല്ലാതെ, ഒറ്റ നോട്ടത്തിൽ, ‘ഹാ.. ഇവൻ കൊള്ളാം… അടിപൊളി’ അങ്ങനെ ആരും പറഞ്ഞിട്ടില്ല. സിനിമയിൽ വന്നതിനുശേഷം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയതുകൊണ്ട് മാത്രമായിരിക്കാം എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകൾ പറയുന്നത്. എനിക്കെന്തെങ്കിലും പ്രത്യേക ഫീച്ചറുണ്ടെന്ന് അന്നും തോന്നിയിട്ടില്ല, ഇന്നും തോന്നിയിട്ടില്ല. ഇനി തോന്നാനും പോണില്ല’. കുഞ്ചാക്കോ ബോബൻ പറയുന്നു.
Post Your Comments