ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാരദൻ ‘. ഇപ്പോഴിതാ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയാതായി ടൊവിനോ തോമസ് അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.
നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ട് സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. മുമ്പൊരിക്കലും ചെയ്യാത്ത പുതുമയുള്ള കഥാപാത്രമാണ് സിനിമയിൽ അവതരിപ്പിച്ചെതെന്നും താരം പറഞ്ഞു.
https://www.instagram.com/p/CMO8_urj4Si/?utm_source=ig_web_copy_link
ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്.
മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് ‘നാരദന്‍’. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ സിനിമയിൽ നായികയുടെ റോളിലുമെത്തുന്നു. 2021ന് വിഷു റീലീസായി തിയറ്ററിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍. തീയറ്റർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.
Post Your Comments