നടനും സംവിധായകനുമായ പാര്ഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത സംവിധായകന് എ.ആര് റഹ്മാൻ സംഗീതമൊരുക്കുന്നു. ‘ഇരവിന് നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് എ.ആര് റഹ്മാന് സംഗീതമൊരുക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
2001 ല്‍ പാര്ഥിപന് സംവിധാനം ചെയ്ത ‘യേലേലോ’ എന്ന ചിത്രത്തിന് വേണ്ടി എ.ആര് റഹ്മാന് സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിന് ശേഷം എ.ആര് റഹ്മാനോപ്പം പാര്ഥിപന് മറ്റൊരു സിനിമ ചെയ്യാന്‍ സാധിച്ചില്ല. 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചതെന്ന് പാര്ഥിപന് പറയുന്നു.
2019 ല്‍ പുറത്തിറങ്ങിയ ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രമാണ് പാര്ഥിപന് ഒടുവില്‍ സംവിധാനം ചെയ്തത്. 120 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പാര്ഥിപന് തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നിര്‍മാണവും പാര്ഥിപന് തന്നെയായിരുന്നു.
Post Your Comments