GeneralLatest NewsNEWSSocial Media

അമ്മയുടെ ജന്മദിനത്തിൽ ആശംസകളുമായി പേളി മാണി

ഇന്ന് പേളിയുടെ അമ്മ മോളി മാണിയുടെ ജന്മദിനമാണ്

അമ്മയുടെ ജന്മദിനത്തിൽ ആശംസകളുമായി നടിയും അവതാരകയുമായ പേളി മാണി. തന്റെ അമ്മയെ പോലെ ഒരു അമ്മയാകണം എന്നാണ് പേളി അമ്മയ്ക്ക് ആശംസ നൽകികൊണ്ട് സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

“എന്റെ ഏറ്റവും വലിയ, മികച്ച അധ്യാപികയ്ക്ക് ജന്മദിനാശംസകൾ. ചെറുതാകുമ്പോൾ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങൾക്കും ഡാഡി എപ്പോഴും യെസ് പറയുമായിരുന്നു. മമ്മി കുറച്ച് കർക്കശക്കാരിയുമായിരുന്നു. എന്നാൽ പ്രായമാകും തോറും ഞാൻ മമ്മിയുടെ കുട്ടിയാകാൻ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം. ഇപ്പോൾ ഞങ്ങൾ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കരുത്തയും എന്നാൽ ഏറ്റവും നിശബ്ദയും മമ്മി തന്നെ. എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കൊഞ്ചിച്ചിട്ടില്ല. എന്നെ സ്വതന്ത്രയാക്കി. എന്നാൽ മമ്മിയുടെ കാര്യത്തിലേക്ക് വരുമ്പോൾ എന്റെ ഏറ്റവും വലിയ വീക്ക്നെസ്സും മമ്മി തന്നെ.

https://www.instagram.com/p/CMNVgr2nNBj/?utm_source=ig_web_copy_link

എന്റെ മമ്മി എന്റെ ലോകം. ഞാനിത് പറയുമ്പോൾ റേച്ചലും ഇക്കാര്യം സമ്മതിക്കുമെന്ന് എനിക്കറിയാം…. ‘എന്റെ മക്കൾക്ക് എന്റെ അമ്മയെ പോലെ ഒരമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അമ്മയാണ് എന്റെ മമ്മി’,” പേളി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button