GeneralLatest NewsMollywoodNEWSVideos

വിമർശനമല്ല ഒരു എന്റർടെയ്ൻമെന്റ് ; ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ, വീഡിയോ

ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ

ഫെബ്രുവരി 19 ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 .ഗംഭീര പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങി ആഴ്ചകൾ പിന്നിടുമ്പോഴും സോഷ്യൽ മീഡിയ ഉൾപ്പടെയുള്ളവയിൽ സിനിമയെ കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 42 തെറ്റുകളാണ് എടുത്ത് കാണിച്ചിരിക്കുന്നത്.

വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വീഡിയോയുടെ തുടക്കം.

”2019ലാണ് ദൃശ്യം 2വിന്റെ കഥ നടക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് ഇവർ കണ്ടെത്തുന്നു. മൊബൈലിലൂടെ കാണുന്ന സിസിടിവി ക്യാമറകളിലും ഡേറ്റ് 2020 തന്നെ. കാറിന്റെ കണ്ണാടിയിലൂടെ ഷൂട്ടിങിന്റെ അംഗങ്ങളെ കാണുന്നതും വീഡിയോയിൽ കാണാം”. ഇങ്ങനെ നിരവധി പിഴവുകൾ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു. നിമിഷ നേരംകൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button