പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച സന്തോഷത്തിലാണ് താരം. മലയാള സിനിമയിലെ മുൻ നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചിട്ടും ഇത് ആദ്യമായാണ് മഞ്ജു മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നത്. നവാഗതനായ സംവിധായകൻ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിലാണ് മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു എത്തുന്നത്. സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമാകാതെ വൈകിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയും മഞ്ജുവും ഉൾപ്പടെയുള്ളവർ നടത്തിയ പത്രസമ്മേളനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പത്ര സമ്മേളനത്തിൽ മഞ്ജുവും തന്റെ ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
പത്രസമ്മേളനത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചപ്പോൾ ലൊക്കേഷനിൽ അനുഭവപ്പെട്ട വ്യത്യാസത്തെക്കുറിച്ചും മഞ്ജുവിനോട് ചോദിച്ചു. എന്നാൽ ഇക്കാര്യം ചോദിച്ചത് തീരെ നീതിയുക്തമായില്ലെന്ന നിലപാടായിരുന്നു മഞ്ജു വാര്യരുടേത്. ‘‘ഇരുവരും എന്താണോ അങ്ങനെ തന്നെ നിൽക്കുന്നതിനു പ്രത്യേക കാരണങ്ങളുണ്ട്, രണ്ടാൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്, അതിനെക്കുറിച്ച് അഭിപ്രായം പറയാൻ താനാളല്ല, മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമയേ ഉണ്ടായുള്ളൂ. ഇനിയും സിനിമകളുണ്ടാകണം എന്നാണ് ആഗ്രഹം. ലാലേട്ടനൊപ്പം ഇനിയും അഭിനയിക്കാനുള്ള ഭാഗ്യം ഇനിയും ഉണ്ടാകണം. ദ് പ്രീസ്റ്റിൽ അഭിനയിക്കാമോ എന്നു ചോദിച്ചപ്പോൾ മമ്മുക്കയാണ് എന്നറിഞ്ഞപ്പോൾ തന്നെ സമ്മതം പറയുകയായിരുന്നു. പിന്നെയാണ് കഥ കേട്ടത്’’ എന്നും മഞ്ജു പറഞ്ഞു.
സംവിധായകൻറെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഖിൽ ജോർജ്ജ് ആണ്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യൂമിനേഷൻസിൻറെയും ബാനറിൽ ആൻറോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ, ജഗദീഷ്, മധുപാൽ തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്തും.
Post Your Comments