മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബന്റെ ‘മോഹൻകുമാർ ഫാൻസ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 19 ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വർഷം ഏപ്രിലിൽ തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടു പോകുകയായിരുന്നു.
സിനിമാലോകത്തിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘മോഹൻകുമാർ ഫാൻസി’ൻറെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെ. കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോർട്ട്, മുകേഷ്, ശ്രീനിവാസൻ, അലൻസിയർ, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ഛായാഗ്രഹണം ബാഹുൽ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിൻസ് ജോർജ്. പിആർഒ വാഴൂർ ജോസ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങൾക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
Post Your Comments