CinemaGeneralLatest NewsMollywoodNEWS

ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന വേഷം ശോഭന സ്വീകരിച്ചില്ല: അപൂര്‍വ്വ അനുഭവവുമായി ജോണ്‍പോള്‍

ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്

ബാലുമഹേന്ദ്ര സംവിധാനം ചെയ്തു മമ്മൂട്ടി ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി 1985-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘യാത്ര’. സിനിമയിലെ നായിക കഥാപാത്രമായ തുളസിയുടെ വസ്ത്രധാരണ രീതി ‘മധുമതി’യിലെ വൈജയന്തിമാലയെ പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ആയിരുന്നുവെന്നും, അതിലെ നായിക കഥാപാത്രം കാടിന്റെ ഓരത്തുള്ള നാട്ടിന്‍പുറത്തുകാരി പെണ്ണായത് കൊണ്ട് അത്തരമൊരു വസ്ത്രധാരണമായിരുന്നു സിനിമയിലെ നായികയ്ക്ക് വേണ്ടി തീരുമാനിച്ചതെന്നും, എന്നാല്‍ ശോഭന ആ വേഷം സ്വീകച്ചില്ലെന്നും തുറന്നു പറയുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ജോണ്‍പോള്‍.

വനിതയുടെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന സ്പെഷ്യല്‍ പംക്തിയിലാണ് ഈ അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജോണ്‍പോള്‍ മനസ്സ് തുറന്നത്.

ജോണ്‍പോളിന്‍റെ വാക്കുകള്‍

“അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്‍റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവൾ കാടിന്‍റെ പരിസരത്തെ പെൺകുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. “ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button