പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരുടെ കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കുന്നതാണ് പുതിയ ടീസര്‍. റിലീസ് തീയതി പലതവണ മാറ്റിവെക്കേണ്ടിവന്ന ചിത്രം സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചതോടെ ഈ വ്യാഴാഴ്ച റിലീസ് ചെയ്യും.
സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Post Your Comments