CinemaGeneralMollywoodNEWS

ഞാന്‍ ലാലിനെ ചൂണ്ടികൊണ്ട് അന്ന് ബാലചന്ദ്ര മേനോനോട് പറഞ്ഞു ഇവനാണ് അടുത്ത ‘സൂപ്പര്‍ സ്റ്റാര്‍’

ലാലിനെ ചൂണ്ടി ഞാന്‍  പറഞ്ഞു 'ഇതാണ് സിനിമയിലെ അടുത്ത 'സൂപ്പർ സ്റ്റാർ'

താൻ ആദ്യമായി മോഹൻലാലിനെ സ്ക്രീനിൽ കണ്ടപ്പോൾ ബാലചന്ദ്ര മേനോനോട് പറഞ്ഞ വാക്കുകളെക്കുറിച്ച് നടി കവിയൂർ പൊന്നമ്മ. ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിൽ മോഹൻലാലും, അംബികയുമൊന്നിച്ചുള്ള ഒരു പാട്ട് സീൻ കണ്ടപ്പോൾ മോഹന്‍ലാലിനെ ചൂണ്ടി ഇതാണ് മലയാള സിനിമയിലെ അടുത്ത സൂപ്പർ താരമെന്ന് താൻ പ്രവചിച്ചിരുന്നതായി ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ കവിയൂർ പൊന്നമ്മ പറയുന്നു.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍

“ഞാൻ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അവിടെ ബാലചന്ദ്ര മേനോന്‍റെ ‘കേൾക്കാത്ത ശബ്ദം’ എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്നു. ആ സിനിമയിൽ മോഹൻലാലും അംബികയും ഒന്നിച്ചുള്ള ഒരു പാട്ട് സീൻ കണ്ടിട്ട് പോകാമെന്ന് ബാലചന്ദ്രമേനോൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ഞാൻ ആ പാട്ട് മുഴുവൻ കണ്ടു തീർന്നപ്പോൾ, ലാലിനെ ചൂണ്ടി ഞാന്‍  പറഞ്ഞു ‘ഇതാണ് സിനിമയിലെ അടുത്ത ‘സൂപ്പർ സ്റ്റാർ’ എന്ന്!. ഞാൻ ലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. ഞങ്ങൾ തമ്മിലുള്ള അമ്മ-മകൻ കെമിസ്ട്രി എല്ലാ സിനിമകളിലും നല്ല പോലെ വന്നിട്ടുണ്ട്. ‘കീരീടം’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ‘എനിക്ക് ജീവിതം കൈവിട്ട് പോകുകയാണ് അമ്മേ’ എന്ന ലാലിന്‍റെ പറച്ചില്‍ എന്റെ ഉള്ളിലാണ് തട്ടിയത്. ഞാൻ ശരിക്കും വിതുമ്പി പോയ രംഗങ്ങളിൽ ഒന്നാണത്. സിനിമയിൽ അത്തരം നിമിഷങ്ങൾ അപൂർവ്വമായാണ് സംഭവിക്കുന്നത്”.

shortlink

Related Articles

Post Your Comments


Back to top button